- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ശെടാ..'; പണി പാലുംവെള്ളത്തില്‍ മാത്രമല്ല..ചെളിവെള്ളത്തിലും കൊടുക്കാം; നല്ല വൃത്തിയുള്ള വെള്ള കാറിൽ ചെളി വാരിയെറിയുന്ന ഒരാൾ; ഒടുവിൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ സംഭവിച്ചത്
അരൂർ: ഉയരപ്പാത നിർമ്മാണം നടക്കുന്ന ചന്തിരൂർ ഭാഗത്ത് ഓവർടേക്ക് ചെയ്യുന്നതിനിടെ ചെളിവെള്ളം തെറിപ്പിച്ച കാറിന് മുകളിൽ അതേ ചെളി കോരിയൊഴിച്ച് പകരം വീട്ടിയ സ്‌കൂട്ടർ യാത്രക്കാരന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.
ദേശീയപാതയിൽ പടിഞ്ഞാറുവശത്തുകൂടി സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വ്യക്തിയുടെ ദേഹത്തേക്ക് ഓവർടേക്ക് ചെയ്ത കാർ ചെളിവെള്ളം തെറിപ്പിക്കുകയായിരുന്നു. ചെളിയിൽ കുളിച്ച സ്‌കൂട്ടർ യാത്രികൻ ഉടൻതന്നെ കാറിന് പിന്നാലെ വിട്ട്, അതിനെ മറികടന്ന് മുന്നിലെത്തി വാഹനം തടഞ്ഞുനിർത്തി. തുടർന്ന് റോഡിലെ ചെളിവെള്ളം കൈകൊണ്ട് കോരിയെടുത്ത് കാറിന്റെ മുകൾഭാഗത്തും മറ്റു ഭാഗങ്ങളിലും ഒഴിച്ചു. ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ ഇയാളുടെ മുഖം വ്യക്തമായിരുന്നില്ല.
സംഭവത്തെ തുടർന്ന് കാർ യാത്രികൻ പ്രതികരിക്കാതെ വാഹനം പിന്നോട്ടെടുത്ത് പിന്നീട് മുന്നോട്ട് പോയി. പരിസരവാസികൾ അന്തംവിട്ട് നോക്കിനിൽക്കുന്നതും 33 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ കാണാം. കാറിൽ സഞ്ചരിച്ച മറ്റൊരാളാണ് ഈ ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്.
'പ്രതികാരത്തിന്റെ ചെളിയഭിഷേകം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സംഭവം വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചർച്ചയാവുകയും ചെയ്തു. സ്‌കൂട്ടർ യാത്രികന്റെ നടപടിയെ ന്യായീകരിച്ചും അഭിനന്ദിച്ചുമുള്ള കമന്റുകളാണ് ഏറെയും. എന്നാൽ, ഇത് അല്പം കടന്ന കൈയ്യായിപ്പോയി എന്ന് വിമർശിക്കുന്നവരും ഉണ്ട്.