കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ കാണാതായി. ശനിയാഴ്ച രാത്രി 11ഓടെ അതിരമ്പുഴ പ്രദേശത്ത് നിന്നുമാണ് കുട്ടികളെ കാണാതായത്. കോട്ടമുറി കോളനി നിവാസികളായ അഭിരാമി, അഞ്ജലി, അഭിരാമി, വിനീത എന്നീ പെണ്‍കുട്ടികളെയാണ് കാണാതായത്.

അതിരമ്പുഴയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ്. ഇതില്‍ രണ്ടുപേര്‍ സഹോദരിമാരാണ്. ഒരു പെണ്‍കുട്ടിക്ക് കാഴ്ച പരിമിതിയുണ്ട്. കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497987075, 0481 253517, 9562993626 എന്നീ നമ്പരുകളില്‍ അറിയിക്കണമെന്ന് ഏറ്റുമാനൂര്‍ എസ്.എച്ച്.ഒ എ.എസ്. അന്‍സല്‍ അറിയിച്ചു. കുട്ടികളുടെ ചിത്രം പൊലീസ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.