ഇടുക്കി: തൊടുപുഴയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ഇതര സംസ്ഥാന സ്വദേശി കഞ്ചാവുമായി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ഇസ്തം സർക്കാർ എന്നയാളെയാണ് പിടികൂടിയത്. ഇയാളുടെ കയ്യിൽ നിന്നും 2.1 കിലോഗ്രാം കഞ്ചാവ് പിടികൂടി.

ഇടുക്കി എക്സൈസ് എൻഫോഴ്സ്മെന്‍റ് & ആന്‍റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ മിതിൻലാൽ ആർ.പിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടർ വിജയകുമാർ.എസ്.ബി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) നെബു.എ.സി, പ്രിവന്‍റീവ് ഓഫീസർ സിജുമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ആൽബിൻ ജോസ്, ജസ്റ്റിൻ ജോസഫ് , അജിത്ത്.ടി.ജെ, തൊടുപുഴ എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ അബിൻ ഷാജി എന്നിവർ പങ്കെടുത്തു.