- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബസ് കാത്തുനിൽക്കുകയാണെന്ന വ്യാജേന കഞ്ചാവ് വിൽപ്പന; പോലീസിനെ കണ്ടപ്പോൾ പരുങ്ങൽ; പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ
മലപ്പുറം: ബസ് കാത്തുനിൽക്കുകയാണെന്ന വ്യാജേന കഞ്ചാവ് വിൽപ്പന നടത്തിയ പശ്ചിമ ബംഗാൾ സ്വദേശി പെരിന്തൽമണ്ണയിൽ പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ നൂറുൽ ഇസ്ലാം (35) ആണ് അറസ്റ്റിലായത്. 1.3 കിലോ കഞ്ചാവാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ അമ്മിനിക്കാട് കുഞ്ഞാലിപ്പടി ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നാണ് ഇയാൾ പിടിയിലായത്.
ഷോൾഡർ ബാഗിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പെട്രോളിങ്ങിനിടെ അസ്വാഭാവിക പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രതിയെ പിടികൂടുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. ഇയാൾക്ക് മറ്റ് മൂന്ന് കഞ്ചാവ് കേസുകളിൽ പങ്കുണ്ടെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. എക്സൈസ് ഇൻസ്‌പെക്ടർ പി. ഹരിദാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.