- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീനിയര്‍ ജേര്‍ണലിസ്റ്റ്സ് യൂണിയന്‍ സംസ്ഥാന സമ്മേളനം കണ്ണൂരില്‍ നാളെ തുടങ്ങും: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
സീനിയര്‍ ജേര്‍ണലിസ്റ്റ്സ് യൂണിയന്‍ സംസ്ഥാന സമ്മേളനം കണ്ണൂരില്‍ നാളെ തുടങ്ങും
കണ്ണൂര്‍: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ കരുത്തുറ്റ സംഘടനയായ സീനിയര്‍ ജേര്‍ണലിസ്റ്റ്സ് യൂണിയന്‍ കേരളയുടെ അഞ്ചാമത് സംസ്ഥാന സമ്മേളനം ഈമാസം 22,23 തീയതികളില്‍ കണ്ണൂര്‍ ചേംബര്‍ ഹാളില്‍ നടക്കും. 23ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
22 ന് തിങ്കളാഴ്ച വൈകിട്ട് ജനാധിപത്യം: പ്രതീക്ഷയും ആശങ്കയും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. മാധ്യമ വിദഗ്ദന്‍ ആര്‍. രാജഗോപാല്‍ വിഷയം അവതരിപ്പിക്കും. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് മുന്‍ റസിഡന്റ് എഡിറ്റര്‍ എന്‍ മാധവന്‍ കുട്ടി, കെ.യു.ഡെബ്ല്യു.ജെ സംസ്ഥാന സെക്രട്ടറി സുരേഷ് എടപ്പാള്‍, ബി.ജെ.പി ദേശീയ സമിതിയംഗം സി.കെ. പത്മനാഭന്‍, മാധ്യമ പ്രവര്‍ത്തകന്‍ എംവി. നികേഷ് കുമാര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. എഴുത്തുകാരനും മാതൃഭൂമി മുന്‍ ന്യൂസ് എഡിറ്ററുമായ കെ.ജി. ജ്യോതിര്‍ഘോഷ് മോഡറേറ്ററാകും.
23 ന് രാവിലെ പയ്യാമ്പലത്ത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തും. 10ന് ചേംബര്‍ ഹാളില്‍ പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സീനിയര്‍ ജേര്‍ണലിസ്റ്റ്സ് യൂണിയന്‍ കേരള സംസ്ഥാന പ്രസിഡന്റ് എസ്.ആര്‍. ശക്തിധരന്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ പ്രമുഖ വ്യക്തികളെയും നീറ്റ് പിജി പരീക്ഷയില്‍ ദേശീയ തലത്തില്‍ രണ്ടാം റാങ്ക് നേടിയ ഡോ. ഗ്രീഷ്മ ഗൗതമിനെയും ആദരിക്കും.
ഇ.എം. രഞ്ചിത്ത് ബാബുവിന്റെ 'വാര്‍ത്താ പരിക്രമണം' പുസ്തക പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിക്കും.
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കണ്ണൂര്‍ മേയര്‍ മുസ്ലീഹ് മഠത്തില്‍, ജില്ലാ പഞ്ചായത്ത് പ്രസി. അഡ്വ.കെ.കെ. രത്നകുമാരി എന്നിവര്‍ മുഖ്യാഥിതികളാകും. സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, ഡി.സി.സി പ്രസിഡന്റ്
അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുല്‍ കരീം ചേലേരി, സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം അഡ്വ.പി. അജയകുമാര്‍, ജനതാദള്‍ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ദിവാകരന്‍, സീനിയര്‍ ജേര്‍ണലിസ്റ്റ്സ് യൂണിയന്‍ കേരള സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ. ജനാര്‍ദനന്‍ നായര്‍ എന്നിവര്‍ സംസാരിക്കും.
വൈകിട്ട് നാലിന് സമാപന സമ്മേളനം കെ. സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യരക്ഷാധികാരിയും കെ.വി. സുമേഷ് എം.എല്‍.എ ചെയര്‍മാനുമായ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ നടത്തിവന്ന സമ്മേളന ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാന്‍ ടി.പി. വിജയന്‍, ജനറല്‍ കണ്‍വീനര്‍ സി.പി. സുരേന്ദ്രന്‍, കോഓഡിനേറ്റര്‍ ഇ.എം. രഞ്ചിത്ത് ബാബു, ട്രഷറര്‍ മുഹമ്മദ് മുണ്ടേരി, ഫുഡ് ആന്‍ഡ് അക്കമൊഡേഷന്‍ കണ്‍വീനര്‍ ഹനീഫ കുരിക്കളകത്ത് എന്നിവര്‍ സംബന്ധിച്ചു.