- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ പ്രതിയുടെ ഭാര്യയോട് പത്ത് ലക്ഷം ആവശ്യപ്പെട്ടു; അതിജീവിതയ്ക്കെതിരെ കേസ്
പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ പ്രതിയുടെ ഭാര്യയോട് പത്ത് ലക്ഷം ആവശ്യപ്പെട്ടു; അതിജീവിതയ്ക്കെതിരെ കേസ്
കൊച്ചി: പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ പ്രതിയുടെ ഭാര്യയോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന പരാതിയില്‍ അതിജീവിതയുടെ പേരില്‍ പോലീസ് കേസെടുത്തു. മലപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് നടപടി. പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തില്ല. തുടര്‍ന്ന് യുവതി കോടതിയെ സമീപിക്കുക ആയിരുന്നു. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ചേരാനെല്ലൂര്‍ പോലീസാണ് കേസെടുത്തത്.
കൊച്ചി നോര്‍ത്ത് പോലീസാണ് പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ പേരില്‍ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് യുവതി ഇടപെട്ട് ഭര്‍ത്താവിനെ ജാമ്യത്തിലിറക്കി. ഇതിനിടെ അതിജീവിത യുവതിയുമായി ബന്ധപ്പെടുകയും കേസ് പിന്‍വലിക്കാന്‍ 10 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തെന്നാണ് പരാതി. തുക സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താന്‍ തന്റെ അഭിഭാഷകനെ വിളിക്കാനും അതിജീവിത ആവശ്യപ്പെട്ടു. അഭിഭാഷകനും അപമര്യാദയായി സംസാരിച്ചെന്ന് യുവതി പരാതിപ്പെട്ടു.