- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻസ്റ്റഗ്രാം വഴി ചാറ്റ് ചെയ്ത് വീഴ്ത്തി; അടുത്തറിഞ്ഞപ്പോൾ അറിഞ്ഞത് കൊടുംചതി; ആലപ്പുഴയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
ആലപ്പുഴ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. ചേർത്തല തെക്ക് പഞ്ചായത്ത് പള്ളിപ്പറമ്പിൽ ബിനോയി എന്നു വിളിക്കുന്ന ജോസ് മോൻ (28) ആണ് അറസ്റ്റിലായത്. അർത്തുങ്കൽ പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റഗ്രാം ചാറ്റിംഗിലൂടെ ഇയാൾ പെൺകുട്ടിയെ പരിചയപ്പെട്ട് ഇരയാക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പിന്നീട് മറ്റൊരു പെൺകുട്ടിയെ ഇയാൾ വിവാഹം കഴിക്കുകയും ചെയ്തു. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് ഇൻസ്പക്ടർ പി ജി മധു വ്യക്തമാക്കി.
Next Story