- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്; മരക്കൂട്ടം വരെ നീണ്ട് ക്യൂ; ദർശനം മൂന്ന് മണിക്കൂർ വർധിപ്പിച്ചു; നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് അധികൃതർ
ശബരിമല: ശബരിമലയിൽ ഭക്തജനങ്ങളുടെ വൻ ഒഴുക്ക്. ഭക്തരുടെ തിരക്ക് തുടരുന്നുവെന്നാണ് വിവരം. ഇന്ന് ദർശനം മൂന്ന് മണിക്കൂർ വർധിപ്പിച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് നടയടച്ച ശേഷം നാല് മണിക്ക് നട വീണ്ടും തുറക്കും.
പടിപൂജ, ഉദയാസ്തമയ പൂജ സമയങ്ങളിലെ ദർശനനിയന്ത്രണങ്ങളോട് ഭക്തർ സഹകരിക്കണമെന്നും ദേവസ്വം വകുപ്പ് ആവശ്യപ്പെടുകയും ചെയ്തു.
ഇന്നലെ രാത്രിയോടെ നടപ്പന്തൽ നിറഞ്ഞുകവിഞ്ഞ് ക്യൂ മരക്കൂട്ടത്തിനടുത്തേക്ക് നീണ്ടിരുന്നു. ഒടുവിൽ മല കയറി കൂടുതൽ പേർ എത്തിയതിനാൽ തിരക്ക് വർധിച്ചു. നടപ്പന്തലിലെ ബാരിക്കേഡിനുള്ളിൽ കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ഞെരുങ്ങി നിൽക്കേണ്ടിവന്നു.
ഒടുവിൽ നട അടച്ചതോടെ ഭക്തർക്ക് ചലിക്കാനാവാത്ത സ്ഥിതി ആവുകയും ചെയ്തു. പോലീസിന്റെ കുറവാണ് നിയന്ത്രണങ്ങൾ പാളാൻ പ്രധാന കാരണമെന്ന് ഭക്തർ പറയുന്നു.
Next Story