കണ്ണൂര്‍: മലയാളത്തിലെ താരാസംഘടനയായ അമ്മയിലെ കൂട്ട രാജിയില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ പുറത്തുവന്നു. വിവാദങ്ങള്‍ക്കിടെഅമ്മ ഭരണസമിതി രാജിവച്ചത് അര്‍ത്ഥവത്തായ തീരുമാനമാണെന്ന് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ പറഞ്ഞു. കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം 'അമ്മയുടെ തീരുമാനം സ്വാഗതം ചെയ്യുന്നു.
മോഹന്‍ലാലിന്റെ തീരുമാനം നല്ല മനസ്സോടെയാണ്.

നയരൂപീകരണ സമിതിയില്‍ മുകേഷ് തുടരണമോ എന്ന കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകും. സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിനായി കാത്തുനില്‍ക്കുകയാണ്. സ്വയം മാറിനില്‍ക്കണോ എന്ന് മുകേഷാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ നടന്നു വരുന്ന പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കവെയാണ് സംവിധായകന്‍ ഷാജി എന്‍ കരുണ്‍ മാധ്യമങ്ങളോട് വിവാദ വിഷയങ്ങളില്‍ പ്രതികരിച്ചത്.