- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥാനാര്‍ഥിത്വം ലഭിക്കാത്തതിന്റെ പേരില്‍ തിരുവനന്തപുരത്ത് ബിജെപിയില്‍ വീണ്ടും ആത്മഹത്യാശ്രമം; കൈഞരമ്പ് മുറിച്ചത് നെടുമങ്ങാട്ടെ ശാലിനി
തിരുവനന്തപുരം: സ്ഥാനാര്‍ഥിത്വം ലഭിക്കാത്തതിന്റെ പേരില്‍ തിരുവനന്തപുരത്ത് ബിജെപിയില്‍ വീണ്ടും ആത്മഹത്യാശ്രമം. ബിജെപി പ്രവര്‍ത്തകയായ നെടുമങ്ങാട് സ്വദേശിനി ശാലിനി (32) ആത്മഹത്യക്ക് ശ്രമിച്ചു. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ തഴഞ്ഞുവെന്ന് പരാതിപ്പെട്ട് ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ. തമ്പി ജീവനൊടുക്കിയിരുന്നു.
നെടുമങ്ങാട് പനയ്ക്കോട്ടല വാര്‍ഡില്‍ ശാലിനി പ്രചാരണരംഗത്തുണ്ടായിരുന്നു. ബിജെപിയുടെ സജീവപ്രവര്‍ത്തകയാണ്. സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന് ആരോപിച്ചാണ് ഞായറാഴ്ച പുലര്‍ച്ച രണ്ടുമണിയോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശാലിനി അപകടനില തരണംചെയ്തു.
സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായപ്പോള്‍ ശാലിനിയെ പട്ടികയില്‍നിന്ന് ഒഴിവാക്കി. മറ്റൊരു സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനിരിക്കുകയായിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യാശ്രമമെന്നാണ് വിവരം.




