മണ്ണാർക്കാട്: വെൽഡിങ്ങ് ജോലിക്കിടെ ഷോക്കേട്ടുണ്ടായ യുവാവിന്റെ മരണത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ. മണ്ണാർക്കാട് വടക്കുമണ്ണം വടക്കേപ്പുറത്ത് രാജേഷ് (39) ആണ് അപകടത്തിൽ മരിച്ചത്. വെൽഡറായിരുന്ന രാജന് ജോലി സ്ഥലത്ത് നിന്ന് ഷോക്കേൽക്കുകയായിരുന്നു.

ഷോക്കേറ്റ ഉടൻ തന്നെ വട്ടമ്പലം മദർ കെയർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.