- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; അപകടം കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങവേ; സംഭവം നെടുമങ്ങാട്
തിരുവനന്തപുരം: നെടുമങ്ങാട് പനയമുട്ടത്ത് വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് 19 കാരനായ യുവാവിന് ദാരുണാന്ത്യം. അക്ഷയ് എന്ന യുവാവാണ് പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ മരിച്ചത്. കാറ്ററിംഗ് ജോലി കഴിഞ്ഞ് തിരിച്ചുപോകവെ അക്ഷയ് സഞ്ചരിച്ച ബൈക്ക് വൈദ്യുതി കമ്പിയില്‍ തട്ടി അപകടമുണ്ടാവുകയായിരുന്നു. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. അപകടസമയത്ത് മൂന്ന് പേരായിരുന്നു ബൈക്കില്‍ യാത്രചെയ്തിരുന്നത്. അക്ഷയ് തന്നെയാണ് ബൈക്ക് ഓടിച്ചിരുന്നത്.
പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരം പ്രകാരം, ശക്തമായ കാറ്റിലും മഴയിലും മരമൊടിഞ്ഞ് സമീപത്തുള്ള വൈദ്യുത പോസ്റ്റിന് മേല്‍ വീഴുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റും കമ്പിയും റോഡിലേക്ക് തകര്‍ന്ന് വീണതോടെ റോഡിലൂടെ വന്ന ബൈക്ക് അതിലകപ്പെട്ടതാണ് ദുരന്തത്തിന് കാരണമെന്നാണ് പോലീസ് പറഞ്ഞു.
അക്ഷയ്‌യുടെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്ഥലത്തെത്തി പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. അപകടം ഉണ്ടായ പ്രദേശത്ത് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.