കണ്ണൂര്‍ :പരിയാരം ശ്രീസ്ഥ ജ്യോതിര്‍ഗിരി ആശ്രമ സ്ഥാപകയും, ബ്രിജിറ്റൈന്‍ കോണ്‍വെന്റില്‍ താമസിച്ചു വരുന്നതുമായ സിസ്റ്റര്‍ അമല്‍ ജ്യോതി പൈനാടത്ത് (81) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച 10.30 ന്് ബ്രിജിറ്റൈന്‍ കോണ്‍വെന്റ് ചാപ്പലില്‍ നിന്നാരംഭിച്ച് ശ്രീസ്ഥ സെന്റ് ആന്റണിസ് ഇടവക ദേവാലയത്തില്‍ കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ഡോ.അലക്സ് വടക്കുംതലയുടെ മുഖ്യ കാര്‍മികത്വത്തില്‍ കുര്‍ബാനയോടു കൂടി പള്ളി സെമിത്തേരിയില്‍ നടക്കും.

വയനാട്ടിലെ പരേതരായ ഇട്ടി മാണിയുടെയും മറിയത്തിന്റെയും മകളാണ്. സഹോദരങ്ങള്‍: അന്തോണി,വര്‍ഗീസ്, അന്നമ്മ, പരേതരായ ഔസേപ്പ്, റോസ. അങ്കമാലി കറുകുറ്റിയില്‍ നിന്ന് വയനാട്ടിലേക്ക് കുടിയേറിയ പൈനാടത്ത് ഇട്ടിമാണിയുടെയും ചക്കാലക്കല്‍ മറിയത്തിന്റെയും മകളായി 1944 നവംബര്‍ 30 ന് ജനനം. എട്ടാം ക്ലാസ് വരെ ചുണ്ടേല്‍ ആര്‍.സി.എച്ച്.എസ് കോഴിക്കോട് സെന്റ്. വിന്‍സെന്റ് കോളനി സ്‌കൂളില്‍ എസ്.എസ്.എ ല്‍.സി ഫസ്റ്റ് ക്ലാസില്‍ വിജയം. അവിടെ തന്നെ ടി.ടി.സി വിജയിച്ചു.

വയനാട്ടില്‍ മേപ്പാടിയിലും, വൈത്തിരിയിലും ടീച്ചര്‍. 1969 -ല്‍ കന്യാസ്ത്രിയാകാന്‍ മംഗലാപുരത്തേക്ക്. 1970-ല്‍ നിത്യവ്രതം. എറണാകുളം മഞ്ഞുമ്മലില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍, വീണ്ടും സെന്റ് വിന്‍സെന്റ് കോളനി സ്‌കൂള്‍, കുറച്ച് കാലം നാഗര്‍ കോവില്‍ മിണ്ടാമഠം

പുതിയ സഭയില്‍ ചേരണമെന്ന ആഗ്രഹത്തില്‍ പത്രോണി പിതാവിന്റെ അനുവാദത്തോടെ ബെനടിക്റ്റന്‍ സഭയില്‍ ചേര്‍ന്നു.

കണ്ണൂരില്‍ വന്ന് സുക്കോളച്ചന്റെ സഹായത്തോടെ പരിയാരം ശ്രീസ്ഥയില്‍ സ്ഥലം വാങ്ങി ആശ്രമം സ്ഥാപിച്ചു.

മാട്ടൂല്‍, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ പഠിപ്പിച്ചു അവിടെ നിന്ന് വിരമിച്ചു. ഇതിനു ശേഷം യോഗ അഭ്യസിച്ചു അശ്രമത്തിലും, ഇന്ത്യയിലെ പല സ്ഥലങ്ങളിലും വിദേശത്തും പോയി ധാരാളം പേര്‍ക്ക് യോഗ ക്ലാസുകള്‍ പരിശീലിപ്പിച്ചു. യോഗയെ കുറിച്ച് പുസ്തകങ്ങള്‍ എഴുതി പ്രഭാഷണങ്ങള്‍ അവതരിപ്പിച്ചു. ഇതിനിടയില്‍ നിയമം പഠിക്കുകയും ഒന്നാം റാങ്കോടെ പാസാകുകയും ചെയ്തു.

ആരെയും സഹായിക്കുന്ന മനസുള്ളതിനാല്‍ പരിസര പ്രദേശത്തുള്ളവര്‍ക്ക് പ്രിയങ്കരിയായി. യോഗ അഭ്യസിക്കുന്നത് കൊണ്ട് ശരീരം തീരെ മെലിഞ്ഞാണ് ഇരുന്നതെങ്കിലും നല്ല ആരോഗ്യം ഉണ്ടായിരുന്നു. പിന്നീട് ഓര്‍മ്മശക്തി നഷ്ടപെടുകയും ഒറ്റക്ക് കാര്യങ്ങള്‍ സാദ്ധ്യമാകാതെ വരികയും ചെയ്തു. തൊട്ടടുത്തുള്ള ബ്രിഡ്ജിറ്റിയന്‍ സിസ്റ്റേഴ്സിന്റെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധത്താല്‍ ആശ്രമത്തില്‍ നിന്ന് മാറ്റി സിസ്റ്ററിനെ അവരുടെ സംരക്ഷണത്തില്‍ സ്നേഹപൂര്‍വ്വം പരിചരിച്ച് പോരുകയായിരുന്നു. ഭൗതിക ശരീരം ചെറുകുന്ന് കാനോഷ്യന്‍ ഹോസ്പിറ്റലില്‍ നിന്നും കൊണ്ടുവന്ന് ഇന്ന് വൈകുന്നേരം 5 മണി മുതല്‍ ശ്രീസ്ഥ ബ്രിഡ്ജിറ്റിന്‍ കോണ്‍വെന്റില്‍ പൊതുദര്‍ശനത്തിന് വെച്ചു.