- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹോദരിമാരെ രണ്ട് വര്‍ഷമായി പീഡിപ്പിച്ചുവെന്ന പരാതി; അമ്മയുടെ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍; അതിക്രമം പുറത്ത് അറിയുന്നത് സ്കൂളിലെ സുഹൃത്തിന് എഴുതിയ കത്തില്‍; പോലീസ് ഇയാളെ ചോദ്യം ചെയ്യുന്നു
കൊച്ചി: കുറുപ്പംപടിയില്‍ രണ്ടു സഹോദരിമാരെ രണ്ടുവര്‍ഷമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ അമ്മയുടെ സുഹൃത്തായ യുവാവ് പോലീസിന്റെ കസ്റ്റഡിയില്‍. അയ്യമ്പുഴ സ്വദേശി ധനേഷ് (35) ആണ് പീഡനക്കേസില്‍ പൊലീസ് അന്വേഷണം നേരിടുന്നത്. തങ്ങളുടെ സഹപാഠിനിക്ക് എഴുതിയ കുറിപ്പിലൂടെയാണ് പെണ്‍കുട്ടികള്‍ പീഡന വിവരം പുറത്ത് കൊണ്ടുവന്നത്. കുറിപ്പ് കിട്ടിയ സഹപാഠി, അത് അധ്യാപികക്ക് കൈമാറുകയായിരുന്നു. അധ്യാപിക പോലീസില്‍ പരാതി നല്‍കുന്നതോടെ സംഭവം പുറത്താകുകയായിരുന്നു.
പരാതിക്കാരിയായ പെണ്‍കുട്ടികളുടെ അമ്മയുടെ സുഹൃത്തായിരുന്ന പ്രതി, വീട്ടില്‍ പതിവായി വരികയായിരുന്നു. ഇത് ദുരുപയോഗപ്പെടുത്തി അവര്‍ക്ക് എതിരെ നിരവധി തവണ അതിക്രമം നടത്തിയെന്ന് കുട്ടികള്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. പോലീസ് ധനേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കൂടുതല്‍ തെളിവുകള്‍ ലഭിച്ച ശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.