- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചുകഴിഞ്ഞെന്ന് മന്ത്രി വി ശിവന്‍കുട്ടി; എഡിജിപിയെ മാറ്റില്ലെന്നും മന്ത്രി
എഡിജിപിയെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണം അന്‍വറിന്റെ മാത്രം അഭിപ്രായം- ശിവന്‍കുട്ടി
തിരുവനന്തപുരം: എഡിജിപി എം.ആര്‍.അജിത് കുമാറടക്കമുള്ളവര്‍ക്കെതിരെ പി.വി.അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചുകഴിഞ്ഞെന്ന് മന്ത്രി വി.ശിവന്‍കുട്ടി. എഡിജിപിയെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണം വേണമെന്നത് അന്‍വറിന്റെ അഭിപ്രായമാണെന്നും സര്‍ക്കാരിന്റെ അഭിപ്രായം സര്‍ക്കാര്‍ പറഞ്ഞുകഴിഞ്ഞുവെന്നും ശിവന്‍കുട്ടി പറഞ്ഞു.
ഇതേ അന്വേഷണം തന്നെ തുടരുമെന്നാണ് ഇന്ന് മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കിയിരിക്കുന്നത്. 'അന്‍വര്‍ പറഞ്ഞ കാര്യങ്ങളെ സംബന്ധിച്ച് നടപടി സ്വീകരിച്ചിട്ടുണ്ട്. എഡിജിപിക്കെതിരായി വന്നിട്ടുള്ള കാര്യങ്ങളെ സംബന്ധിച്ച് അന്വേഷിക്കാന്‍ അന്തസ്സായി തീരുമാനിച്ചിട്ടുണ്ട്. ആ അന്വേഷണം വരട്ടെ എന്നിട്ട് തീരുമാനിക്കാം', ശിവന്‍കുട്ടി പറഞ്ഞു.
Next Story