മലപ്പുറം: ചങ്ങരംകുളത്ത് കളിക്കുന്നതിനിടെ തൊണ്ടയിൽ കല്ല് കുടുങ്ങി ഒരു വയസ്സുകാരന് ദാരുണാന്ത്യം. പള്ളിക്കര തെക്കുമുറി സ്വദേശി മഹറൂഫിന്‍റെ മകൻ അസ്‌ലം നൂഹാണ് മരിച്ചത്.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അസ്‌ലം കല്ലുകളും മണ്ണും വായിലിട്ടതാണ് അപകടത്തിന് കാരണമായത്. കുട്ടി കല്ലുകൾ വായിലിടുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ഉടൻതന്നെ വായിൽനിന്ന് കല്ലുകൾ നീക്കംചെയ്യാൻ ശ്രമിച്ചു. എന്നാൽ, ഒരു കല്ല് തൊണ്ടയിൽ കുടുങ്ങിപ്പോവുകയായിരുന്നു.

ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അസ്‌ലം നൂഹിന്റെ ജീവൻ രക്ഷിക്കാനായില്ല. അപ്രതീക്ഷിതമായ ഈ മരണം പ്രദേശവാസികളെയും കുടുംബാംഗങ്ങളെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.