ആലപ്പുഴ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് പുക ഉയർന്നു. ആലപ്പുഴയില്‍ വെച്ചാണ് സംഭവം നടന്നത്. പരിഭ്രാന്തരായ യാത്രക്കാരെ ഉടനെ തന്നെ പുറത്തിറക്കിയത് കൊണ്ട് വൻ അപകടം ഒഴിവായി. ആലപ്പുഴ തുറവൂർ ഭാഗത്ത് എത്തിയപ്പോൾ ആണ് അപകടം നടന്നത്.

എറണാകുളത്ത് നിന്ന് ആലപ്പുഴയ്ക്ക് വരികയായിരുന്നു കെഎസ്ആർടിസി ബസ്. ബസിൽ നിന്ന് പുക ഉയർന്നതിന് പിന്നാലെ ബസ് നിർത്തിയ ശേഷം ഉടന്‍ ആളുകളെ സുരക്ഷിതമായി പുറത്തിറക്കുകയായിരുന്നു.