- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ വസ്തുവിൽ പണിയെടുക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളി പാമ്പ് കടിയേറ്റ് മരിച്ചു; സംഭവം കണ്ണൂരിൽ; അന്ത്യം ചികിത്സയിലിരിക്കെ
കണ്ണൂർ: കണ്ണൂരിൽ തൊഴിലുറപ്പ് ജോലിക്കിടെ പാമ്പ് കടിയേറ്റ് തൊഴിലാളി മരിച്ചു. വളപ്പൈ കൊയ്യം സ്വദേശിനിയായ മാധവിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.തോട്ടത്തിലെ തൊഴിലുറപ്പ് ജോലിക്കിടെയാണ് മാധവിക്ക് പാമ്പ് കടിയേറ്റത്. ഉടൻതന്നെ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സ നൽകുകയും ചെയ്തു. എന്നാൽ, ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.
അതേസമയം, തൊഴിലുറപ്പ് ജോലിക്കിടെ പാമ്പ് കടിയേൽക്കുന്ന സംഭവം അടുത്തിടെ തിരുവനന്തപുരത്തും റിപ്പോർട്ട് ചെയ്തിരുന്നു. പോത്തൻകോട് പഞ്ചായത്തിലെ തച്ചപ്പള്ളി വാർഡിൽ ജോലി ചെയ്യുകയായിരുന്ന ബിന്ദുകുമാരി (46)ക്കാണ് ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പ് കടിച്ചത്.
കാലങ്ങളായി കാടുകയറിക്കിടന്ന പ്രദേശം വൃത്തിയാക്കുന്നതിനിടെയായിരുന്നു പാമ്പ് കടിയേറ്റത്. പാമ്പ് കടിച്ചെന്ന് മനസ്സിലായ ഉടൻ കൂടെയുണ്ടായിരുന്നവർ ചേർന്ന് പാമ്പിനെ അടിച്ചുകൊന്നു. തുടർന്ന് ആംബുലൻസ് വിളിച്ച് ബിന്ദുകുമാരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.