- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് ദാരുണ സംഭവം; വീട്ടുമുറ്റത്ത് നിന്ന് കളിച്ചു കൊണ്ടിരുന്ന കുട്ടി പാമ്പ് കടിയേറ്റ് മരിച്ചു; കടിച്ചത് ഉഗ്ര വിഷമുള്ള മൂർഖൻ; വേദനയായി കുഞ്ഞ് അർജുൻന്റെ വിയോഗം
മലപ്പുറം: മലപ്പുറം പൂക്കളത്തൂരിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. പൂക്കളത്തൂർ സ്വദേശി ശ്രീജേഷിന്റെ മകൻ അർജുനാണ് (3) ദാരുണമായി മരിച്ചത്. വീട്ടുമുറ്റത്ത് വെച്ചാണ് കുട്ടിക്ക് പാമ്പുകടിയേറ്റത്. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയെ കടിച്ചത് മൂർഖൻ പാമ്പാണെന്നാണ് പ്രാഥമിക വിവരം. അതേസമയം, പാമ്പിനെ തിരഞ്ഞുപിടിച്ച് നാട്ടുകാർ തല്ലിക്കൊന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Next Story




