ബദിയടുക്ക: വീട്ടുവളപ്പില്‍ വെച്ചു പാമ്പുകടിച്ചാല്‍ കൃത്യമായി ശാസ്ത്രീയ ചികിത്സ തേടണം എന്ന കാര്യം കാലങ്ങളായി വൈദ്യരംഗത്തെ വിദഗ്ധര്‍ പറയുന്നതാണ്. എന്നാല്‍, പലപ്പോഴും ആയുര്‍ദേവ ചികിത്സയിലും മറ്റും ആളുകള്‍ വഴിതേടുമ്പോള്‍ ജീവന്‍ പൊലിയുന്ന സാഹചര്യമാണ് ഉരുത്തിരിയുന്നത്. വിഷപ്പാമ്പിന്റെ കടിയേറ്റ് ബെള്ളൂര്‍ പഞ്ചായത്തിലെ ഗൃഹനാഥന്‍ മരിച്ചതും ശാസ്ത്രീയ ചികിത്സ തേടായിരുന്നതോടെയാണ്.

ബെള്ളൂര്‍ പഞ്ചായത്തിലെ ബെല്ലന്തൂര്‍ സ്വദേശി രമേഷ് പൂജാരി (45) ആണ് മരിച്ചത്. അടയ്ക്ക കര്‍ഷകനായിരുന്നു ഇദ്ദേഹം. വ്യാഴാഴ്ച രാവിലെ വീടിനടുത്തുള്ള കളപ്പുരയില്‍ ജോലി ചെയ്യുകയായിരുന്ന രമേഷിന് പാമ്പ് കടിയേല്‍ക്കുകയായിരുന്നു. പാമ്പു കടിയേറ്റതിന് പിന്നാലെ ആയുര്‍വേദ ക്ലിനിക്കിലാണ് ചികിത്സതേടിയത്. എന്നാല്‍, വീട്ടിലെത്തിയതോടെ ഛര്‍ദ്ദി തുടങ്ങുയായിരുന്നു.

ഇതോടെ പുത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു. ഭാര്യ: പ്രേമ, മക്കള്‍: അശ്വിന്‍, അശ്വിത.