പാലക്കാട്: പാലക്കാട് ഷൂസിനുള്ളിൽ കിടന്ന പാമ്പിൻ്റെ കടിയേറ്റ് മധ്യവയസ്കൻ ചികിത്സയിൽ. പാലക്കാട് മണ്ണാർക്കാട് ചേപ്പുള്ളി വീട്ടിൽ കരിമിനാണ് (48) പാമ്പിൻ്റെ കടിയേറ്റത്. അതിരാവിലെ സ്ഥിരമായി നടക്കാൻ പോകുന്നയാളാണ് കരിം.

ഇന്ന് രാവിലെ പതിവ് പോലെ പ്രഭാത സവാരിക്ക് പോകുന്നതിനു മുന്നേ ഷൂസ് ധരിക്കാൻ ശ്രമിച്ചു. എന്നാൽ വീടിൻ്റെ മുൻവശത്ത് സിറ്റൗട്ടിൽ സൂക്ഷിച്ചിരുന്ന ഷൂസിനകത്ത് വിഷപ്പാമ്പ് കിടന്നിരുന്നു. കടിയേറ്റ കരിമിനെ വീട്ടുകാർ പെരിന്തൽമണ്ണയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴിമണ്ഡലി ഇനത്തിൽ പെട്ട പാമ്പാണ് കടിച്ചതെന്നാണ് വിവരം. ഇവയുടെ കടിയേറ്റാൽ രക്തസ്രാവം, വൃക്കയ്ക്ക് തകരാറും ചിലപ്പോൾ മരണവും പോലും സാധാരണമാണ്.