- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൽ എന്തോ..അനങ്ങുന്നത് ശ്രദ്ധിച്ചു; പെട്ടെന്ന് ബ്രേക്ക് പിടിച്ചപ്പോൾ തലപൊക്കിയത് ഉഗ്രൻ വിഷപാമ്പ്; അദ്ധ്യാപിക രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
കാസർഗോഡ്: അപ്രതീക്ഷിതമായി ഓടുന്ന സ്കൂട്ടറിനുള്ളിൽ നിന്ന് വിഷപ്പാമ്പ് തലപൊക്കിയെങ്കിലും യാത്രക്കാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നെഹ്‌റു കോളേജിലെ ചരിത്ര വിഭാഗം അദ്ധ്യാപികയായ ഷറഫുന്നിസയാണ് പാമ്പിനെ നേരിട്ടത്. തൈക്കടപ്പുറത്തെ വീട്ടിൽ നിന്ന് കോളേജിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന ഷറഫുന്നിസയുടെ വാഹനത്തിൽ നിന്നാണ് പാമ്പ് പുറത്തേക്ക് വന്നത്.
യാത്രയ്ക്കിടെ ബ്രേക്ക് ചെയ്യുന്നതിനിടെയാണ് സ്കൂട്ടറിന്റെ വലതുവശത്തെ ബ്രേക്കിന്റെ ഭാഗത്തുള്ള വിടവിലൂടെ വിഷപ്പാമ്പ് തലയുയർത്തിയത്. നിമിഷനേരം പകച്ചുപോയ ഷറഫുന്നിസ, ധൈര്യം സംഭരിച്ച് വാഹനം റോഡരുകിലേക്ക് ഒതുക്കി. പാമ്പ് കടിയേൽക്കുമോ എന്ന ഭയത്താൽ വലത് ബ്രേക്ക് ഉപയോഗിക്കാതെ ഇടത് ബ്രേക്ക് മാത്രം ഉപയോഗിച്ച് വാഹനം സുരക്ഷിതമായി നിർത്തിയെന്നും അവർ പറഞ്ഞു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നെത്തിയ മെക്കാനിക് സ്കൂട്ടറിന്റെ ബോഡി മാറ്റിയപ്പോഴാണ് ഉള്ളിൽ ഒളിച്ചിരുന്ന വലിയ വിഷപ്പാമ്പിനെ കണ്ടെത്തിയത്. സ്കൂട്ടറിന്റെ മുൻഭാഗത്തെ വിടവിലൂടെയാവാം പാമ്പ് അകത്ത് കടന്നതെന്നാണ് പ്രാഥമിക നിഗമനം.




