- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് ബസ് ജീവനക്കാരനെ നിലത്ത് ചവിട്ടിയിട്ട് കുത്തിപ്പരിക്കേൽപ്പിച്ചു; പിന്നിലെ കാരണം വ്യക്തമാക്കി പൊലീസ്
പാലക്കാട്: സ്റ്റേഡിയം സ്റ്റാൻഡിൽ വെച്ച് ബസ് ജീവനക്കാരനെ ചവിട്ടി നിലത്തിട്ട് അരയിൽ സൂക്ഷിച്ചിരുന്ന കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. പാലക്കാട്-മണ്ണാർക്കാട് റൂട്ടിലോടുന്ന റസാരിയോ ബസിലെ ജീവനക്കാരനായ സന്തോഷിനാണ് ഗുരുതരമായി പരിക്കേറ്റത്. വയറിലും ശരീരമാസകലവും ആഴത്തിലുള്ള മുറിവുകളോടെ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശിയായ ഷാനിഫ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് നിസാര പരിക്കേൽക്കുകയും ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയുമാണ്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെ പ്രധാന കാരണമെന്ന് പൊലീസ് അറിയിച്ചു. ബസ് ജീവനക്കാർ തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
സംഭവം നടന്നത് ടൗൺ ബസ് സ്റ്റാൻഡിന് സമീപത്തെ പെട്രോൾ പമ്പിനടുത്താണ്. അരയിൽ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് പ്രതി സന്തോഷിനെ ചവിട്ടി വീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.