- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചായ കുടിക്കാന്‍ ഒരുമിച്ചെത്തിയവര്‍ സാമ്പത്തിക ഇടപാടുകളെ ചൊല്ലി തര്‍ക്കിച്ചു; ഒടുവില്‍ കത്തിക്കുത്തും; പാലയില്‍ കൊല്ലപ്പെട്ടത് പി ജെ ബേബി
ഒടുവില്‍ കത്തിക്കുത്തും; പാലയില്‍ കൊല്ലപ്പെട്ടത് പി ജെ ബേബി
കോട്ടയം: പാലായിലെ ചായക്കടയിലുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു. വള്ളിച്ചിറ വലിയകാലായില്‍ പി ജെ ബേബി (60) ആണ് മരിച്ചത്. വള്ളിച്ചിറ ആരംകുഴക്കല്‍ എഎല്‍ ഫിലിപ്പോസ് ആണ് ബേബിയെ കുത്തി കൊലപ്പെടുത്തിയത്. വര്‍ഷങ്ങളായി പരിചയമുള്ളവരായിരുന്നു ഇവര്‍. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചത്.
ഇരുവരും ഫിലിപ്പോസ് വാടകയ്ക്ക് കൊടുത്തിരുന്ന ചായക്കടയിലിരുന്ന് മുന്‍ സാമ്പത്തിക ഇടപാടുകളെ പറ്റി സംസാരിക്കുകയായിരുന്നു. എന്നാല്‍ സംഭാഷണം പതിയെ തര്‍ക്കത്തിലേക്ക് നീങ്ങി. പിന്നാലെ ഫിലിപ്പോസ് ബേബിയെ കത്തിയെടുത്ത് കുത്തുകയും ചെയ്തു. മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Next Story