കോഴിക്കോട്: സ്വകാര്യ മിനി ജലവൈദ്യുതി പദ്ധതിയുടെ ഡാം സൈറ്റില്‍ പുലിയുടെ സാമ്യമുള്ള ജീവിയുടെ സാന്നിദ്ധ്യം കണ്ടെത്തി.കോഴിക്കോട് നാരങ്ങാതോട് പതങ്കയത്താണ് സംഭവം. ഇതോടെ നാട്ടുകാർ ഒന്നടങ്കം ഭയപ്പാടിലാണ്.

സ്ഥിരീകരണത്തിനായി വനം വകുപ്പ് പ്രദേശത്ത് രണ്ട് ക്യാമറകള്‍ ഇതിനോടകം സ്ഥാപിച്ചു. പുലര്‍ച്ചെ നാലരയോടെ ഡാം സൈറ്റിലെ സിസിടിവിയിലാണ് പുലിയുടേതിന് സമാനമായ ജീവിയുടെ രൂപം പതിഞ്ഞത്.

ജീവനക്കാര്‍ നേരിട്ട് കണ്ടതായും വനം വകുപ്പിന് മൊഴിയുണ്ട്. തുടര്‍ന്നാണ് സ്ഥിരീകരണത്തിനായി വനം വകുപ്പ് ക്യാമറ സ്ഥാപിച്ചത്. സ്ഥിരീകരിച്ചാല്‍ കൂട് സ്ഥാപിക്കുന്നതുള്‍പ്പെടെ നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് പറഞ്ഞു.