- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് വയസ്സുകാരിയുടെ മുഖത്ത് കടിച്ച തെരുവ് നായയെ നാട്ടുകാർ അടിച്ച് കൊന്നു; പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം കൊല്ലത്ത്
കൊല്ലം: തെരുവ് നായയുടെ ആക്രമണത്തിൽ മൂന്ന് വയസ്സുകാരിക്ക് പരിക്ക് പറ്റി. കൊല്ലം മടത്തറയിലാണ് സംഭവം നടന്നത്. വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ ആണ് തെരുവു നായ ആക്രമിച്ചത്. ഇശൽ എന്ന കുട്ടിക്ക് മുഖത്താണ് കടിയേറ്റിട്ടുള്ളത്.
പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം, ശല്യം സഹിക്കാൻ കഴിയാതെ നായയെ നാട്ടുകാർ തല്ലിക്കൊന്നു.
Next Story