- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവുനായകൾ പാഞ്ഞെടുക്കുന്നത് കണ്ട് നേരെ കടലിൽ ചാടി എന്നിട്ടും രക്ഷയില്ല; വളഞ്ഞിട്ടുള്ള ആക്രമണത്തിൽ സവാരിക്കിറങ്ങിയ ആൾക്ക് പരിക്ക്; സംഭവം കോവളത്ത്
തിരുവനന്തപുരം: കോവളം ബീച്ചിൽ വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം. പ്രഭാത സവാരിക്കിറങ്ങിയ സ്വകാര്യ ഹോട്ടൽ ഉടമയെ കൂട്ടമായിയെത്തിയ തെരുവുനായ്ക്കൾ കടിച്ചു പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി കടലിലേക്ക് ചാടിയെങ്കിലും നായ്ക്കൾ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു.
കണ്ണൂർ സ്വദേശിയും ഹവ്വാ ബീച്ച് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ ഹോട്ടൽ നടത്തുന്നയാളുമായ റോബിനാണ് ഇന്ന് രാവിലെ ആക്രമണത്തിനിരയായത്. റോബിന്റെ വലതു കാലിൽ തെരുവുനായ്ക്കൾ കടിച്ചുകീറി. തുടർന്ന് ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി.
കഴിഞ്ഞ ശനിയാഴ്ച ലൈറ്റ് ഹൗസ് ബീച്ചിൽ വിദേശ വനിതയെയും തെരുവുനായ്ക്കൾ ആക്രമിച്ചിരുന്നു. റഷ്യൻ പൗരയായ പൗളിന(32)യുടെ വലതു കണങ്കാലിൽ മാരകമായ കടിയേറ്റിരുന്നു. തുടർച്ചയായ ആക്രമണങ്ങളെത്തുടർന്ന് കോവളം ബീച്ചിൽ തെരുവുനായ്ക്കളെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചു.
നഗരസഭയുടെ ആരോഗ്യ വിഭാഗമാണ് ഇതിന് നേതൃത്വം നൽകുന്നത്. പിടികൂടുന്ന നായ്ക്കളെ പേട്ട മൃഗാശുപത്രിയോടനുബന്ധിച്ച എബിസി കേന്ദ്രത്തിലേക്ക് മാറ്റി 10 ദിവസത്തെ നിരീക്ഷണത്തിന് ശേഷം പ്രതിരോധ കുത്തിവയ്പ് നൽകുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.




