- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോറി ഡ്രൈവര്‍ക്ക് നേരെ തെരുവ് നായകളുടെ ആക്രമണം; അടിമാലി സ്വദേശിക്ക് മുഖത്തടക്കം ഗുരുതര പരിക്ക്
ലോറി ഡ്രൈവര്‍ക്ക് നേരെ തെരുവ് നായകളുടെ ആക്രമണം; അടിമാലി സ്വദേശിക്ക് മുഖത്തടക്കം ഗുരുതര പരിക്ക്

X
കൊച്ചി: എറണാകുളം എരൂരില്‍ ലോറി ഡ്രൈവര്‍ക്ക് നേരെ തെരുവ് നായ ആക്രമണം.അടിമാലി സ്വദേശിയായ പോള്‍സണ്‍ എന്നയാള്‍ക്ക് നേരെയാണ് തെരുവ് നായ ആക്രമണം ഉണ്ടായിരിക്കുന്നത്. അടിമാലിയില്‍നിന്നും പന്തല്‍പണിക്കുള്ള സാധനങ്ങളുമായി എരൂരിലെത്തി അവിടെ വെയര്‍ഹൗസിനടുത്ത് ലോറി പാര്‍ക്ക് ചെയ്തപ്പോഴായിരുന്നു സംഭവം.
ലോറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഡ്രൈവര്‍ ലോറിക്കടയില്‍ നായ്ക്കള്‍ കിടന്ന് കുരക്കുന്നത് കണ്ട് അവയെ ഓടിക്കാനായെത്തിയപ്പോഴാണ് ആക്രമിച്ചത്. ആറ് നായകള്‍ ഒന്നിച്ച് ആക്രമിക്കുകയായിരുന്നു. മുഖത്തും കൈയ്യിലുമടക്കം പോള്‍സണിന്റെ ശരീരം മുഴുവന്‍ ആക്രമിച്ചു. തുടര്‍ന്ന് തിരിച്ചോടിയ ഡ്രൈവറെ കളമശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് അടിമാലിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി അതീവ ഗുരുതരമായ മുറിവാണ് ഡ്രൈവര്‍ക്കുണ്ടായിരിക്കുന്നത്.
Next Story


