- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലാസ് എടുക്കുന്നതിനിടെ കൂട്ടുകാരനോട് സംസാരിച്ചതിന് കൊടുംക്രൂരത; വിദ്യാർത്ഥിയെ തല്ലിച്ചതച്ചു; പരിക്ക്; അധ്യാപകനെതിരെ കടുത്ത നടപടി
കോഴിക്കോട്: ക്ലാസിൽ പഠിപ്പിക്കുന്നതിനിടയിൽ കൂട്ടുകാരനോട് സംസാരിച്ചതിന് വിദ്യാർത്ഥിയെ മർദ്ദിച്ച് പരിക്കേൽപ്പിച്ചു എന്ന പരാതിയിൽ അധ്യാപകനെതിരെ കടുത്ത നടപടി. അദ്ധ്യാപകനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.
കോഴിക്കോട് മേപ്പയ്യൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗം ഗണിത അധ്യാപകൻ കെ.സി അനീഷിനെയാണ് 14 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. കോഴിക്കോട് ഡിഡിഇ സി മനോജ് കുമാറിന്റേതാണ് നടപടി.
കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട സംഭവങ്ങൾ നടന്നത്. തന്റെ മകനെ മർദ്ദിച്ചുവെന്ന് കാണിച്ച് ഒൻപതാം തരം വിദ്യാർത്ഥിയായ അലൻ ഷൈജുവിന്റെ പിതാവാണ് അധികൃതർക്ക് പരാതി നൽകിയത്.
മർദ്ദനത്തെ തുടർന്ന് അലന് തോളെല്ലിന് പരിക്കേറ്റെന്നും പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് വടകര എഇഒ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അധ്യാപകനിൽ നിന്ന് വിദ്യാർത്ഥിയ്ക്ക് മർദ്ദനമേറ്റതായി സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തിരിക്കുന്നത്.