- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുവൈപ്പിനിൽ വിദ്യാർത്ഥിനി ഒഴുക്കിൽപെട്ട് മരിച്ചു; അപകടത്തിൽപെട്ടത് ബീച്ച് കാണാനെത്തിയപ്പോൾ
കൊച്ചി: പുതുവൈപ്പിൻ ബീച്ച് കാണാനെത്തിയ വിദ്യാർത്ഥിനി ഒഴുക്കിൽപെട്ട് മരിച്ചു. എറണാകുളം മഹാരാജാസ് കോളേജിലെ ഒന്നാം വർഷ എംഎസ്‌സി ജിയോളജി വിദ്യാർത്ഥിനിയായ ഫൈഹ ഷെയ്ഖ് (21) ആണ് അപകടത്തിൽപ്പെട്ടത്. പാലക്കാട് പുതുപ്പള്ളി സ്ട്രീറ്റിൽ ഷേഖ് അബ്ദുല്ലയുടെ മകളാണ് മരിച്ച ഫൈഹ.
കൂട്ടുകാരുമായി ബീച്ച് കാണാനെത്തിയതായിരുന്നു ഫൈഹ. കടലിൽ ഇറങ്ങിയ വിദ്യാർത്ഥിനികളിൽ ഒരാളായ സിൻസിന ഒഴിക്കിൽപെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. എന്നാൽ, ഫൈഹയെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട്, എൽഎൻജി ടെർമിനൽ പരിസരത്ത് നിന്ന് ഫൈഹയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Next Story