കോഴിക്കോട്: പുനൂര്‍ പുഴയിൽ വിദ്യാര്‍ത്ഥി മുങ്ങി മരിച്ച നിലയിൽ. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം നടന്നത്. താമരശ്ശേരി കോട്ടക്കുന്ന് സാലിയുടെ മകൻ ആദിൽ (11) ആണ് പുഴയിലെ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചത്. അവധി ദിവസം ആയത്കൊണ്ട് കൂട്ടുകാര്‍ക്കൊപ്പം പുഴയിൽ കുളിക്കാൻ എത്തിയതായിരുന്നു മരിച്ച ആദിൽ.

ആദിൽ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു പോവുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ആദിലിനെ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല.

ഉടനെ നാട്ടുകാരെത്തി രക്ഷാപ്രവര്‍ത്തനം നടത്തി ആദിലിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം ഇപ്പോൾ ആശുപത്രിയിലേക്ക് മാറ്റി.