- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻസ്റ്റിറ്റ്യൂട്ടിൽ സീനിയേഴ്സുമായി തർക്കം; ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു; സംഭവം അധികൃതര്‍ പൊലീസിൽ അറിയിക്കാൻ വൈകിയെന്ന് ആരോപണം
കൊച്ചി: രവിപുരം എ.സി.ടി കാറ്ററിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഓണാഘോഷത്തിനിടെ വിദ്യാർത്ഥിക്ക് കുത്തേറ്റു. 19 വയസ്സുള്ള അഭിനിജോ എന്ന വിദ്യാർത്ഥിക്കാണ് സീനിയർ വിദ്യാർത്ഥികളുമായുള്ള തർക്കത്തിനിടെ കുത്തേറ്റത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.
ഓണാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങുകൾക്കിടെയാണ് വിദ്യാർത്ഥിക്ക് നേരെ ആക്രമണമുണ്ടായത്. സീനിയർ വിദ്യാർത്ഥികളുമായി ഉണ്ടായ വാക്കേറ്റമാണ് പിന്നീട് കയ്യേറ്റത്തിലേക്ക് മാറിയതെന്നാണ് റിപ്പോർട്ടുകൾ. തർക്കത്തിനിടെയാണ് അഭിനിജോയുടെ കൈയിൽ കുത്തേറ്റത്.
അടിയന്തര ചികിത്സ നൽകുന്നതിനായി പരിക്കേറ്റ വിദ്യാർത്ഥിയെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, സംഭവം ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പോലീസിൽ അറിയിക്കാൻ വൈകിയതായി വിദ്യാർത്ഥികൾ ആരോപിക്കുന്നു.
Next Story