ഇസ്ലാമാബാദ്: വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തില്‍ പത്ത് സൈനികര്‍ കൊല്ലപ്പെട്ടു. ചെക്ക് പോയിന്റിനു സമീപം സ്‌ഫോടകവസ്തു നിറച്ച വാഹനവുമായെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തിങ്കളാഴ്ച നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ അഫ്ഗാനിസ്ഥാന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഇതേ പ്രദേശത്ത് എട്ടു പേര്‍ മരിച്ചതിനു പിന്നാലെയാണ് പുതിയ സംഭവം.

സ്‌ഫോടനത്തില്‍ ചെക്ക്പോസ്റ്റിനും സൈനിക വാഹനങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഹാഫിസ് ഗുല്‍ ബഹാദൂര്‍ സായുധ സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. തിങ്കളാഴ്ച 8 സൈനികര്‍ മരിച്ച മണിക്കൂറുകള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ 9 ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.