പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഗളി നെല്ലിപ്പതി സ്വദേശി മഹേഷിന്റെയും സുനിതയുടെയും മകൾ അരുന്ധതി (16) ആണ് മരിച്ചത്. അഗളി ജി.വി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്നു അരുന്ധതി.

കഴിഞ്ഞ ദിവസം വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം സംബന്ധിച്ച് ഇതുവരെ വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. അഗളി പോലീസ് സംഭവസ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.