- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ചായക്കട നടത്തിയിരുന്ന കെട്ടിടത്തിൽ നിന്നും ബലമായി ഇറക്കി വിട്ടു; ചായക്കട ഉടമ ആത്മഹത്യ ചെയ്തത് മാനസിക സമ്മർദ്ദത്തെ തുടർന്നെന്ന് ആരോപണം; ആത്മഹത്യാക്കുറിപ്പിൽ പഞ്ചായത്ത് അംഗത്തിന്റെയും ഭർത്താവിന്റെയും പേര്; ആരോപണങ്ങൾ നിഷേധിച്ച് പഞ്ചായത്ത് അംഗം
പത്തനംതിട്ട: പത്തനംതിട്ട ഇടയാറന്മുളയിൽ ചായക്കട ഉടമ ആത്മഹത്യ ചെയ്തത് മാനസിക സമ്മർദ്ദത്തെ തുടർന്നെന്ന് ഭാര്യ. കോൺഗ്രസ് പഞ്ചായത്ത് അംഗത്തിന്റെയും ഭർത്താവിന്റെയും പേര് എഴുതിവെച്ചാണ് ചായക്കട ഉടമ ബിജു ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ബിജുവിനെ കോട്ടയ്ക്കകം ജംഗ്ഷനിലെ ചായക്കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പഞ്ചായത്ത് അംഗമായ രമാദേവിയുടെ കെട്ടിടത്തിൽ നടത്തിയിരുന്ന ചായകടയിൽ നിന്നും ബലമായി ഇറക്കി വിട്ടതിൽ ബിജു മാനസിക സമ്മർദ്ദം നേരിട്ടിരുന്നതായാണ് ഭാര്യ ഷൈജ പറയുന്നത്. എന്നാൽ ആരോപണങ്ങൾ ഞ്ചായത്ത് അംഗം രമാദേവി നിഷേധിച്ചു.
പത്ത് വർഷം മുമ്പ് കോന്നിയിൽ നിന്ന് കോട്ടയ്ക്കകത്ത് എത്തി വാടകയ്ക്ക് താമസിക്കുകയായിരുന്നു ബിജുവും കുടുംബവും. കോൺഗ്രസ് പഞ്ചായത്ത് അംഗമായിരുന്ന രമാദേവിയുടെ കെട്ടിടത്തിൽ ആയിരുന്നു മുൻപ് ബിജു ചായക്കട നടത്തിയിരുന്നത്. രണ്ട് വർഷം മുമ്പ് പുതിയ സ്ഥലത്തേക്ക് മാറുകയായിരുന്നു. എന്നാൽ രമാദേവിയുടെ കെട്ടിടത്തിൽ നിന്നും ബലമായാണ് ഇറക്കി വിട്ടതെന്നാണ് ഭാര്യ ഷൈജ ആരോപിക്കുന്നത്. തന്റെ മരണത്തിന് ഉത്തരവാദി രമാദേവിയും ഭർത്താവും ആണെന്നാണ് ബിജു ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
പുതിയ കട തുടങ്ങാനും രമാദേവി തടസ്സമുണ്ടാക്കിയെന്നും ഭാര്യ ഷൈജ ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ പഞ്ചായത്തംഗം രമാദേവി നിഷേധിച്ചു.സംഭവത്തിൽ ആറന്മുള പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത്. നിരവധി ആളുകളുമായി ഇയാൾക്ക് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായും പോലീസ് വ്യക്തമാക്കി. പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. എന്നാൽ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.