- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുനമ്പം വിഷയത്തിലെ വിദ്വേഷ പരാമര്‍ശമെന്ന് പരാതി; സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനും എതിരായ അന്വേഷണം അവസാനിപ്പിച്ചു
സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനും എതിരായ അന്വേഷണം അവസാനിപ്പിച്ചു
കല്‍പ്പറ്റ: മുനമ്പം വിഷയത്തിലെ വിദ്വേഷ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനും എതിരായ പരാതികളില്‍ അന്വേഷണം അവസാനിപ്പിച്ചതായി കമ്പളക്കാട് പൊലീസ്. പരാതിക്കാരനായ കോണ്‍ഗ്രസ് നേതാവ് വി ആര്‍ അനൂപിന്റെ മൊഴി പോലും എടുക്കാതെയാണ് അന്വേഷണം അവസാനിപ്പിച്ചത്.
ഈ പൊലീസ് സംവിധാനത്തില്‍നിന്ന് ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അനൂപ് പറഞ്ഞു. കേസില്‍ കോടതിയെ സമീപിക്കാനാണ് അനുപിന്റെ നീക്കം. സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്തുകൊണ്ട് വഖഫ് ബോര്‍ഡ് സംബന്ധിച്ച് തെറ്റിധാരണ പരത്തിയെന്നും അതിന്റെ പേരില്‍ കലാപാഹ്വാനം നടത്തിയെന്നുമായിരുന്നു സുരേഷ് ഗോപിക്ക് എതിരായ പരാതി.
വാവര് പള്ളിയെ അധിക്ഷേപിച്ചതിനാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി.ഗോപാലകൃഷ്ണനെതിരായ പരാതി. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ എഐവൈഎഫും പരാതി നല്‍കിയിരുന്നു.