- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒക്ക്യുപ്പൻസി സർട്ടിഫിക്കറ്റിനായി വയോധികനിൽ നിന്നും കൈക്കൂലി വാങ്ങി; നഗരസഭാ ഉദ്യോഗസ്ഥന് സസ്പെൻഷൻ; കൈപ്പറ്റിയത് 2 ലക്ഷം രൂപ
തിരുവനന്തപുരം: സർട്ടിഫിക്കറ്റിനായി തിരുവനന്തപുരം നഗരസഭയിലെത്തിയ വയോധികനിൽ നിന്നും കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനെതിരെ നടപടി. ഒക്ക്യുപ്പൻസി സർട്ടിഫിക്കറ്റിന് വേണ്ടിയെത്തിയ 83 കാരനിൽ നിന്ന് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥനാണ് സസ്പെൻഷൻ ലഭിച്ചത്. നഗരസഭാ ഡെപ്യൂട്ടി കൊപ്പറേഷൻ സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് നടപടി.
തിരുവനന്തപുരം നഗരസഭയിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ സൂപ്രണ്ടായിരുന്ന ഷിബു കെ എമ്മിനെയാണ് സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തത്. മുൻ ഡെപ്യൂട്ടി സ്പീക്കർ നഫീസത്ത് ബീവിയുടെ മകളുടെ ഭർത്താവിൽ നിന്നാണ് പണം കൈപ്പറ്റിയത്. നിലവിൽ ആറ്റിപ്ര സോണൽ ഓഫീസിലെ ചാർജ് ഓഫീസറാണ് ഷിബു.
Next Story