- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തളിപ്പറമ്പിൽ ടാങ്കർ ലോറി നിയന്ത്രണംതെറ്റി താഴ്ചയിലേക്കു മറിഞ്ഞ് അപകടം; ഡ്രൈവർക്ക് പരിക്ക്
തളിപ്പറമ്പ്: ദേശീയപാതയിൽ ചിറവക്ക് വളവിൽ ടാങ്കർ ലോറി നിയന്ത്രണംതെറ്റി റോഡിൽ നിന്നും താഴ്ചയിലേക്കു മറിഞ്ഞ് അപകടം. പിന്നാലെ ഡ്രൈവർക്കു പരിക്കേറ്റു. ഉത്തർപ്രദേശ് സ്വദേശി പവൻ ഉപാധ്യായ്ക്കാണ് (45) അപകടത്തിൽ പരിക്കേറ്റത്.
ഇന്ന് പുലർച്ചെയോട് കൂടിയാണ് അപകടം നടന്നത്. പരിക്കേറ്റ ഡ്രൈവറെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്ക് സാരമുള്ളതല്ല. അപകടം നടന്ന വിവരം അറിഞ്ഞ് എത്തിയ തളിപ്പറമ്പ് പോലീസാണ് ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചത്. ടാങ്കർ ലോറി കാലിയായതിനാലാണ് വൻ ദുരന്തം ഒഴിവായത്. തളിപ്പറമ്പിൽനിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.
Next Story