- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂളിൽ കുട്ടികൾക്ക് കമ്പ്യൂട്ടർ ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ദാരുണ സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: ക്ലാസിൽ കുട്ടികൾക്ക് കമ്പ്യൂട്ടർ പഠിപ്പിക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. ആനാവൂർ സ്കൂളിലാണ് സംഭവം നടന്നത്. മാരായമുട്ടം സ്വദേശി വിനോദിനി (49) ആണ് മരിച്ചത്. പാറശ്ശാല ജിഎച്ച്എസ്എസിലെ ഗണിതശാസ്ത്ര അദ്ധ്യാപികയാണ് വിനോദിനി. ആനാവൂർ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം നൽകുന്നതിനാണ് വിനോദിനി ക്ലാസിൽ എത്തിയത്.
രാവിലെ 11 മണിക്ക് കുട്ടികൾക്ക് ക്ലാസ് എടുക്കുന്നതിനിടെ ക്ലാസ്മുറിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. സഹ അധ്യാപകരും സ്കൂൾ ജീവനക്കാരും മറ്റും ചേർന്ന് ഉടനെ തന്നെ വിനോദിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം നെയ്യാറ്റിൻകര ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അറിയിച്ചു.
Next Story