- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏറെ നേരമായിട്ടും ആളെ കാണാനില്ല; കരയിൽ വച്ചിരുന്ന സോപ്പും തോര്‍ത്തും കണ്ടതിൽ തോന്നിയ സംശയം; മലപ്പുറത്ത് പൂജാരിയെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: മലപ്പുറം ചെല്ലൂർ ചിങ്കിളി ബസാർ ശിവക്ഷേത്രത്തിലെ പൂജാരിയായ രാമനാട്ടുകര പുതുകുളങ്ങര മേലേതിൽ സുമേഷ് (50) നെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ വെള്ളമില്ലാത്തതിനെ തുടർന്ന് കുളിക്കാനിറങ്ങിയ ഇദ്ദേഹം അപകടത്തിൽപ്പെട്ടതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാവിലെയാണ് ദാരുണ സംഭവം.
നീന്തൽ വശമില്ലാത്ത സുമേഷ്, കുളത്തിലേക്ക് ഇറങ്ങുന്നതിനിടെ നെറ്റി മതിലിൽ തട്ടി വീണതാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് കരുതപ്പെടുന്നത്. ക്ഷേത്രത്തിന് സമീപമാണ് സുമേഷ് കുടുംബസമേതം താമസിച്ചിരുന്നത്. ഏറെ നേരമായിട്ടും ക്ഷേത്രത്തിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.
ക്ഷേത്രത്തിന് സമീപത്തുനിന്ന് സുമേഷിന്റെ ബൈക്കും മൊബൈൽ ഫോണും കണ്ടെത്തി. കുളക്കരയിൽ സോപ്പും തോർത്തും ഉണ്ടായിരുന്നത് ഇദ്ദേഹം കുളിക്കാനിറങ്ങിയതിന്റെ സൂചന നൽകി. വിവരമറിഞ്ഞെത്തിയ പോലീസ്, അഗ്‌നിരക്ഷാ സേനയുടെ സഹായത്തോടെ മൃതദേഹം കുളത്തിൽ നിന്ന് പുറത്തെടുത്തു. സുമേഷ് കുളിക്കാനിറങ്ങുന്നതിന് തൊട്ടുമുമ്പ് രണ്ടുപേർ കുളത്തിൽ കുളിച്ചിരുന്നെങ്കിലും ആരുടെയും ശ്രദ്ധയിൽ അസ്വാഭാവികമായി ഒന്നും പെട്ടിരുന്നില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.


