- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു; കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സംഭവം ഇടുക്കിയിൽ
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു. പുലർച്ചെ 5.15 ഓടെയായിരുന്നു സംഭവം. എഴുകുംവയൽ സ്വദേശി തോലാനി ജിയോ ജോർജിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്. ജിയോയും ഭാര്യയും മൂന്ന് കുട്ടികളും ഭാര്യ മാതാവുമാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ കാറിലുണ്ടായിരുന്ന ജിയോയ്ക്കും ഭാര്യയ്ക്കും നേരിയ പൊള്ളലേൽക്കുകയും കുട്ടികൾക്ക് ചെറിയ പരിക്കേൽക്കുകയും ചെയ്തു.
കുടുംബത്തോടൊപ്പം രാവിലെ പള്ളിയിലേക്ക് പോകുകയായിരുന്ന ജിയോയുടെ കാർ ഒരു കയറ്റത്തിൽ എത്തിയപ്പോൾ പെട്ടെന്ന് തീപിടിക്കുകയായിരുന്നു. ഉടൻതന്നെ ജിയോയും ഭാര്യയും മൂന്ന് കുട്ടികളും ഭാര്യ മാതാവും കാറിൽ നിന്നിറങ്ങി രക്ഷപ്പെട്ടു. ഇറങ്ങുന്നതിനിടെയാണ് ജിയോയ്ക്കും ഭാര്യയ്ക്കും പൊള്ളലേറ്റത്.
കുട്ടികൾ നിലത്ത് വീണ് പരിക്കേൽക്കുകയും ചെയ്തു. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരുടെയും ഫയർഫോഴ്‌സിന്റെയും സഹായത്തോടെയാണ് തീ അണച്ചത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.