- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടോയിൽ നിന്നും റോഡിലേക്ക് തെറിച്ച് വീണു; പാഞ്ഞടുത്ത് തെരുവ് നായ്ക്കൾ; നഴ്സറിയിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൽപ്പറ്റ: വയനാട്ടിൽ ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്ന് വൈകുന്നേരം നാലുമണിയോടെ മൂപ്പൈനാട് റിപ്പൺ പുതുക്കാടിൽ വെച്ചാണ് അപകടമുണ്ടായത്. പുതുക്കാട് നഴ്സറിയിൽ നിന്ന് വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ പോകുമ്പോൾ ആണ് സംഭവം.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഓട്ടോ വേഗത്തിൽ വരുന്നതും കുട്ടി പുറത്തേക്ക് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. കുട്ടി വീണത് അറിയാതെ ഓട്ടോറിക്ഷ മുന്നോട്ട് പോകുന്നുണ്ട്. കുട്ടി തെരുവ് നായ്ക്കൾക്കിടയിലേക്കാണ് വീണതെങ്കിലും നാട്ടുകാർ ഓടിച്ചെന്ന് കുഞ്ഞിനെ രക്ഷിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തലയിടിച്ച് വീഴാത്തതിനാൽ വലിയ അപകടം ഒഴിവായി.
Next Story