- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളിപ്പെരുന്നാളിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം; പിന്നാലെ ആളില്ലാത്ത സമയം നോക്കി വീടിന് തീയിട്ടു; അന്വേഷണം ആരംഭിച്ച് പോലീസ്
തൃശ്ശൂർ: പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിന് പ്രതികാരമായി വീടിന് തീയിട്ടു. കുന്നംകുളം അഞ്ഞൂരിലാണ് സംഭവമുണ്ടായത്. ഇന്നലെ രാത്രിയാണ് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അജിത്തിന്റെ വീടിന് തീയിട്ടത്. അഞ്ഞൂർ പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം നടന്നിരുന്നു. വീട്ടുകാർ പെരുന്നാളിന് പോയ സമയത്താണ് വീടിന് തീയിട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായിട്ടാണ് അക്രമമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വീടിനുള്ളിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ചിരട്ടയും പേപ്പറുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ കൂട്ടിയിട്ടാണ് കത്തിച്ചിട്ടുള്ളത്. വീടിന് തീപിടിച്ചത് നാട്ടുകാരാണ് കണ്ടത്. വീടിന് മുകളിലൂടെ തീ ആളിക്കത്തുന്നത് കണ്ട് നാട്ടുകാർ കുന്നംകുളം അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു.