തിരുവനന്തപുരം: വിഴിഞ്ഞം ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനുപോയി കടലിൽ കുടുങ്ങിയ അഞ്ച് മത്സ്യതൊഴിലാളികളെ മറൈൻ എൻഫോഴ്സ് മെന്‍റ് രക്ഷിച്ചു. വള്ളക്കടവ് സ്വദേശി ലൂർദ് റൂബി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റൂബി എന്ന വള്ളവും അതിലുണ്ടായിരുന്ന തൊഴിലാളികളായ ഡോബി, ജോസഫ്, ജോമോൻ, ജോൺസൻ, സിൽവസ്റ്റർ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. എഞ്ചിൻ തകരാറിലായതോടെയാണ് ഇവർ കടലിൽ കുടുങ്ങിയത്. ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടർ രാജേഷിന്‍റെ നിർദേശപ്രകാരം മറൈൻ എൻഫോഴ്സ്‌മെന്‍റ് ഉദ്യോഗസ്ഥരാണ് റെസ്ക്യൂ വള്ളത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്.