- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഭാരതപ്പുഴയിൽ മുങ്ങി മരിച്ചു; മൃതദേഹം കണ്ടെടുത്തത് ഫയർഫോഴ്സിന്റെ ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ
പാലക്കാട്: പട്ടാമ്പിയിൽ ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. പട്ടാമ്പി ഓങ്ങല്ലൂർ കാരക്കാട് വരമംഗലത്ത് മുഹമ്മദിന്റെ മകൻ 18കാരനായ ഫർഹാനാണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. കൂട്ടുക്കാരുമൊത്ത് ചെങ്ങനംകുന്ന് തടയണക്ക് സമീപം കുളിക്കുമ്പോഴാണ് അപകടമുണ്ടായത്. പെരിന്തൽമണ്ണയിൽ മൊബൈൽ ടെക്‌നീഷ്യൻ കോഴ്‌സ് വിദ്യാർത്ഥിയാണ് ഫർഹാൻ.
പുഴയിൽ മുങ്ങിയ ഫര്‍ഹാനെ കൂടെയുണ്ടായിരുന്ന കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ശ്രമം വിഭലമായതോടെ കൂട്ടുകാർ വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞതിനെതുടർന്ന് സ്ഥലത്തെത്തിയ പട്ടാമ്പി ഫയർഫോഴ്‌സ് ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ഫർഹാനെ വെള്ളത്തിൽ നിന്ന് കണ്ടെത്തിയത്.
ഉടനെതന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പട്ടാമ്പി സേവന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.