- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കയ്പമംഗലത്ത് യുവാവിനെ നാലംഗ സംഘം മര്‍ദിച്ച് കൊലപ്പെടുത്തി; ശേഷം ആംബുലന്‍സിൽ ഉപേക്ഷിച്ച് കടന്നു; പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്
തൃശൂര്‍: കയ്പമംഗലത്ത് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ ശേഷം ആംബുലന്‍സില്‍ ഉപേക്ഷിച്ചു. നാലംഗ സംഘമാണ് തമിഴ്നാട് സ്വദേശിയായ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. കോയമ്പത്തൂര്‍ സ്വദേശി അരുണ്‍(40) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തായ ശശാങ്കനും ആക്രമിക്കപ്പെട്ടു.
കണ്ണൂര്‍ ഐസ് ഫാക്ടറി ഉടമയായ സാദ്ദിഖും കൂട്ടരുമാണ് കൊലപാതകത്തിന് പിന്നില്ലെന്നാണ് വിവരം. പ്രതിയുടെ കയ്യിൽ നിന്നും അരുൺ10 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇത് തിരിച്ച് നൽകാത്തതാണ് കൊലപാതകം കാരണമെന്നാണ് പ്രാഥമിക വിവരം. സാദ്ദിഖാണ് സംഭവ സ്ഥലത്തേക്ക് അരുണിനെ വിളിച്ചുവരുത്തിയത്.
കയ്പമംഗലത്തെ സ്വകാര്യ ആംബുലന്‍സ് സര്‍വീസിന് തിങ്കളാഴ്ച ഒരു ഒരാളെ വണ്ടി തട്ടിയെന്നും ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ട് ഫോണ്‍ കോള്‍ ലഭിച്ചതിനെ തുടർന്നാണ് ആംബുലന്‍സ് എത്തിയത്. തുടർന്ന് അരുണിനെ നാല് പേര് ചേര്‍ന്ന് വാഹനത്തില്‍ കയറ്റി. അടുത്തുള്ള ആശുപത്രിയിൽ എത്തിക്കണമെന്നും, തങ്ങൾ ആംബുലസിന് പിന്നാലെ എത്തിക്കോളാമെന്നും ഡ്രൈവറോട് ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ ആരെങ്കിലും കൂടെ കയറണമെന്ന് ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയാറായില്ല. ആംബുലന്‍സ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കാര്‍ പിന്നാലെ ഉണ്ടായിരുന്നില്ല. പ്രതികൾ അരുണിനെ കൊലപാതകത്തിന് ശേഷം ഉപേക്ഷിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.
പിന്നീട് ആശുപത്രി അധികൃതരുടെ പരിശോധനയിൽ അരുണിന്റെ മരണം സ്ഥിരീകരിച്ചു. ക്രൂരമായി മര്‍ദനമേറ്റാണ് മരിച്ചതെന്ന് തെളിഞ്ഞിട്ടുണ്ട്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ അരുണിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തായ ശശാങ്കന്റെ മൊഴിയിലാണ് കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നത്. പ്രതികൾ ഒളിവിലാണ് ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.