കോഴിക്കോട്: മുക്കത്ത് 41-കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. മുക്കം കുറ്റിപ്പാല സ്വദേശി കോമളന്‍ ആണ് മരിച്ചത്. മുക്കം പിസി തിയേറ്റര്‍ കോമ്പൗണ്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥിരമായി പാരപ്പെറ്റില്‍ കിടന്നുറങ്ങാറുണ്ടായിരുന്ന കോമളന്‍ ഉറക്കത്തില്‍ താഴേക്ക് വീണതാവാമെന്നാണ് പ്രാഥമിക നിഗമനം.

രാവിലെ തിയേറ്ററും പരിസരവും വൃത്തിയാക്കുന്നതിനെത്തിയ തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. തിയേറ്റര്‍ കെട്ടിടത്തിന്റെ വശങ്ങളിലായുള്ള പാരപ്പെറ്റ് ഭാഗത്താണ് കോമളന്‍ കിടക്കാറുണ്ടായിരുന്നെന്നും ഇവിടെ കിടക്കരുതെന്ന് പലതവണ പറഞ്ഞിട്ടുള്ളതാണെന്നും തിയറ്റര്‍ മാനേജര്‍ പറഞ്ഞു. കോമളന്റെ ഭാര്യ നിമിഷ ഇതേ തിയറ്ററില്‍ ശുചീകരണ വിഭാഗം തൊഴിലാളിയാണ്.