- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെടുന്നനെ വീൽചെയറിൽ നിന്നും എഴുന്നേറ്റോടി മോഷണക്കേസ് പ്രതി; പോലീസിനെ വെട്ടിച്ച് ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി മണിക്കൂറുകൾക്കുള്ളിൽ വീണ്ടും പിടിയിൽ
കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയ്‌ക്കെത്തിച്ച മോഷണക്കേസ് പ്രതി പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടു. വീൽചെയറിലിരുന്ന് അപ്രതീക്ഷിതമായി എഴുന്നേറ്റോടിയ പ്രതിയെ രണ്ട് മണിക്കൂറിനകം പോലീസ് വീണ്ടും പിടികൂടി. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ഇതര സംസ്ഥാന തൊഴിലാളിയാണ് നാടകീയമായി രക്ഷപ്പെടാൻ ശ്രമിച്ചത്.
മെട്രോ നിർമ്മാണ സ്ഥലത്ത് മോഷണം നടത്തിയ കേസിലാണ് ആലുവ കങ്ങരപ്പടിയിൽ നിന്ന് ഇയാൾ അറസ്റ്റിലായത്. തുടർന്ന് കോടതി നിർദേശപ്രകാരം ചികിത്സ നൽകാനായാണ് പ്രതിയെ മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഡോക്ടർമാർ എംആർഐ സ്കാനിംഗ് നിർദേശിച്ചതിനെ തുടർന്ന്, പ്രതിയെ വീൽചെയറിലിരുത്തി പോലീസ് സ്കാനിംഗ് സെന്ററിന് സമീപത്തെ കൗണ്ടറിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതിനിടെയാണ് ഇയാൾ അപ്രതീക്ഷിതമായി ചാടിയെഴുന്നേറ്റ് ഓടി രക്ഷപ്പെട്ടത്.
പോലീസുകാർ പിന്നാലെ പാഞ്ഞെങ്കിലും പ്രതി ആശുപത്രിയുടെ ഗേറ്റ് കടന്ന് പുറത്തേക്ക് ഓടിമറഞ്ഞു. ഇയാളുടെ രക്ഷപ്പെടലിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തുടർന്ന് നടത്തിയ ഊർജ്ജിതമായ തിരച്ചിലിനൊടുവിൽ, ഏകദേശം രണ്ട് മണിക്കൂറിന് ശേഷം കങ്ങരപ്പടിയിൽ നിന്നുതന്നെ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.