- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വീട്ടിലെ മോഷണം; സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം; രണ്ട് പേർ പിടിയിൽ
കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ. ഷിമാസ്, അരുൺ എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ടാണ് മോഷണം നടന്നത്. വീടിനു സമീപത്തെ ഷെഡില്‍ സൂക്ഷിച്ചിരുന്ന പഴയ പാത്രങ്ങളും ഇരുമ്പ് സാധനങ്ങളുമാണ് മോഷണം പോയത്.
വൈകിട്ട് സുരേഷ് ഗോപിയുടെ സഹോദരപുത്രനും കുടുംബവും വീട്ടില്‍ എത്തിയപ്പോഴാണു മോഷണം നടന്ന വിവരം അറിയുന്നത്. തുടർന്ന് ഇരവിപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു. സമീപത്തെ സിസിടിവി ക്യാമറകളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി വീട് പൂട്ടിക്കിടക്കുകയായിരുന്നു. നേരത്തെയും ഇവിടെ പ്രതികൾ മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Next Story