- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരില്‍ ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് കവര്‍ച്ച നടത്തിയ യുവാവ്; പ്രതി റിമാന്‍ഡില്‍
കണ്ണൂരില്‍ ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് കവര്‍ച്ച നടത്തിയ യുവാവ്; പ്രതി റിമാന്‍ഡില്‍
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ തകര്‍ത്ത് കവര്‍ച്ച നടത്തിയ യുവാവിനെ റിമാന്‍ഡ് ചെയ്തു. പേരാവൂര്‍ മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിലും കുളങ്ങരയത്ത് പള്ളിയറ ക്ഷേത്രത്തിലും മോഷണം നടത്തിയ പ്രതിയെയാണ് പേരാവൂര്‍ പൊലീസ് പിടികൂടിയത്. ആലക്കോട് പൂവന്‍ചാല്‍പുതുശേരി വീട്ടില്‍ ഷിജുവാണ് (40) അറസ്റ്റിലായത്.
ക്ഷേത്രത്തിലെ സിസിടിവിയില്‍ പതിഞ്ഞ മോഷണദൃശ്യങ്ങളാണ് പ്രതിയെ ഒരു മാസത്തിനിടെപിടികൂടാന്‍ അന്വേഷണ സംഘത്തിന് സഹായകമായത്. കഴിഞ്ഞ മാര്‍ച്ച് 25നാണ് ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തിപ്പൊളിച്ച് ഷിജു പണം മോഷ്ടിച്ചത്. എസ്‌ഐ ടി. അബ്ദുള്‍ നാസര്‍, എഎസ് ഐ ബിജു വാകേരി, സീനിയര്‍ സിപിഒ രാജേഷ് പുതുശേരി എന്നിവരാണ് പ്രതിയെ പിടികൂടിയത്.കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Next Story